
തൊടുപുഴ: എസ്എം.എ അബാക്കസ് ഒളിമ്പ്യാട് ജേതാക്കളെ ആദരിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി.രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപാസന ഡയറക്ടർ ഫാ.പ്രിൻസ് പരത്തിനാൽ ഉദ്ഘാടനം ചെയ്തു.അബാക്കസ് ഡയറക്ടർ ടി.എ.ജോൺ,സൂര്യ അഭിലാഷ് എന്നിവർ പ്രസംഗിച്ചു. അനാമിക ജി.നായരാണ് സൂപ്പർ ചാമ്പ്യൻ പദവിക്ക് അർഹയായത്. ഒരു സൂപ്പർചാമ്പ്യൻ അവാർഡും 11 ചാമ്പ്യൻ അവാർഡുകളും കരസ്ഥമാക്കി ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സെന്റർ എന്ന ബഹുമതി തൊടുപുഴ ജ്യോതി സൂപ്പർബസാറിൽ പ്രവർത്തിക്കുന്ന എസ്എംഎ അബാക്കസ് കരസ്ഥമാക്കി.