കുമളി: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ 78 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. കുമളി രണ്ടാം മൈൽ നെടുങ്കണ്ടം പഞ്ചായത്ത് കോളനിയിൽ താമസക്കാരനായ ചാക്കോച്ചിക്കാണ് അയൽവാസി മുരുകന്റെ വെട്ടേറ്റത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം.വെട്ടേറ്റ ചാക്കോച്ചിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ല.കഴിഞ്ഞ മാർച്ച് 25ന് മദ്യപാനത്തിനിടെ ചാക്കോച്ചി മുരുകനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഏതാനും ദിവസം മുൻപാണ് ചാകോച്ചി ജാമ്യത്തിലിറങ്ങിയത്. കുമളി പൊലീസ് കേസെടുത്തു.