കട്ടപ്പന :മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർപൂരം അലങ്കോലമാക്കിയ
ഗൂഡാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 25ന് കാഞ്ചിയാർ പള്ളിക്കവലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് 5ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് തോമസ്‌മൈ ക്കിൾ അദ്ധ്യക്ഷത വഹിക്കും ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തും കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ ജോർജ് ജോസഫ് പടവൻ, അഡ്വ. കെ.ജെ ബെന്നി, എം.ഡി അർജുനൻ, എസ്.ടി അഗസ്റ്റിൻ, കെ ബി സെൽവം,
ജയ്സൺ കെ ആന്റണി, മിനി സാബു, നിതിൻ ലൂക്കോസ്
തുടങ്ങിയവർ പങ്കെടുക്കും.