veena
ഹരിത കേരളം മിഷൻ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും സ്വച്ഛ്ത ഹി സേവ ക്യാമ്പയിന്റെയും ലോഗോ പ്രകാശനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്തമായി നിർവ്വഹിപ്പോൾ

ഇടുക്കി :ഹരിത കേരളം മിഷൻ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെയും സ്വച്ഛ്ത ഹി സേവ ക്യാമ്പയിന്റെയും ലോഗോ പ്രകാശനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ആരോഗ്യ മന്ത്രി വീണാ ജോർജും സംയുക്തമായി നിർവഹിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച് അന്താരാഷ്ട്ര സിറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് ഇടുക്കി ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ വിളംബരമെന്ന നിലയിലാണ് ലോഗോ പ്രകാശനം നടത്തിയത്.

ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിന്റെ ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് ഇടുക്കി മെഡിക്കൽ കോളേജിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും.ജില്ലാതല ഹരിത മാത്യക സ്ഥാപനങ്ങളുടെ പ്രഖ്യാപനവും ജനകീയ ശുചികരണയജ്ഞവുമാണ് ജില്ലാതല പരിപാടിയായി നടത്തുന്നത്. അന്നുതന്നെ ജില്ലയിലെ എട്ട് ബ്ലോക്കുകളിലും 54 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തലത്തിലും മാതൃക ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനവും ശുചീകരണ പ്രവർത്തന ഉദ്ഘാടനങ്ങളും നടത്തും.

ഇടുക്കിയെ മാലിന്യ മുക്തമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടർ കൺവീനറും മതരാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളുമായി ജനകീയ ജില്ലാ നിർവഹണ സമിതിയാണ് ജില്ലയിലെ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും 54 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും ജനകീയ നിർവഹണ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ അറിയിച്ചു.