തൊടുപുഴ: മത്സ്യ വിതരണ അനുബന്ധ തൊഴിലാളികളോട് സംസ്ഥാന സർക്കാരും ക്ഷേമനിധി ബോർഡും കാണിക്കുന്ന അനീതിക്കെതിരെ സ്വതന്ത്ര മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി . യു ബഷീർ അദ്ധ്യക്ഷത വഹിച്ചു. എസ്. ടി .യു ജില്ലാ ജനറൽ സെക്രട്ടറി വി .എച്ച് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ബി സലിം, എസ്. ടി .യു ജില്ലാ ട്രഷറർ ജെ. ബി .എം അൻസാർ, പി എം പരീത്, എം. എം മുഹമ്മദ്, ടി ആർ റഷീദ്, സുബൈർ ഇല്ലിക്കൽ, സക്കീർ ഇളമാക്കൽ, കെ എം നിഷാദ്,പി എം ബാവ, പി എം സുലൈമാൻ, പി എം നിസാമുദ്ദീൻ, സദാനന്ദൻ അടിമാലി, ഷംസു അറക്കൽ ,നസീർ കുറുപ്പ് കണ്ടം എന്നിവർ സംസാരിച്ചു.