adimaly
അടിമാലിയിൽ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് സന്ദർശിക്കുന്നു.

ഏലപ്പാറ : കുടുംബാരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. രണ്ട് നിലകളിലായി 9000 ചതുരശ്ര അടി വലിപ്പത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഏലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ താഴത്തെനില എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ഒരുകോടി 34 ലക്ഷം രൂപയ്ക്കാണ് പൂർത്തിയാക്കിയിരിക്കുന്നത്. 4850 ചതുരശ്രഅടി വലിപ്പമുള്ള താഴത്തെ നിലയിൽ രജിസ്‌ട്രേഷൻ, പ്രിചെക്ക് ഏരിയ, ഓ.പി, ഫാർമസി, ഒബ്സർവേഷൻ, പ്രതിരോധ കുത്തിവയ്പ്പ്,
മൈനർ, ഓപ്പറേഷൻ തീയേറ്റർ, ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. വാഴൂർ സോമൻ എം.എൽ.എ ലഭ്യമാക്കിയ എം എൽ എ ഫണ്ടായ 99 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മുകളിലെ നില പൂർത്തീകരിച്ചിട്ടുള്ളത്. ഈ നിലയിൽ പൊതുജനാരോഗ്യവിഭാഗം, പാലിയേറ്റീവ്, ഫിസിയോതെറാപ്പി, ഓഫീസ്, കോൺഫറൻസ് ഹാൾ ഉൾപ്പെട്യുളള സൗകര്യങ്ങൾ ഉണ്ട്. ലഭ്യമാക്കുന്നു വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

അടിമാലി: സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. അഞ്ച് ഡയാലിസിസ് മെഷീനുകളാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഉപകരണങ്ങൾക്ക് മാത്രമായി ഒന്നരക്കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരുടെ സേവനവും യൂണിറ്റിനൊപ്പം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ ദേവികുളം എംഎൽഎ അഡ്വ എ രാജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ , അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി. മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഇടുക്കി ഡിഎംഒ ഡോ മനോജ് എൽ, തുടങ്ങിയവർ പങ്കെടുത്തു.