കാളിയാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപതുകാരനായ യുവാവ് അറസ്റ്റിൽ. കാളിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അയൽവാസിയായ പെൺകുട്ടിയെ പ്രതി പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പട്ടിക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയായതിനാൽ അന്വേഷണ ചുമതലയുള്ള തൊടുപുഴ ഡിവൈ.എസ്.പി കാളിയാർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. സംഭവത്തിൽ കൂടുതലാളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പെൺകുട്ടി ആദ്യം നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ അറസ്റ്റിലായ യുവാവിന്റെ ഏതാനും സുഹൃത്തുക്കളെയും സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. എന്നാൽ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.