മൂന്നാർ: മൂന്നാർ ഗവ: എൽ പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംഘടക സമിതി ഓഫീസ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അഡ്വ. എ. രാജ എം. എൽ എ ഉദ്ഘാടനം ചെയ്യും. മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ .എം. ഭവ്യ മുഖ്യപ്രഭാക്ഷണം നടത്തും. മൂന്നാർ ഗവ: എൽ പി സ്‌കൂൾ അങ്കണത്തിലാണ് സംഘാടക സമിതി ഓഫീസ്. നവംബർ 23, 24 തിയതികളിലാണ് ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കുക.