ഇടുക്കി: ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ജില്ലയിലെ കുമളി, മൂന്നാർ റ്റി.റ്റി.ഐ, അൽ അസർ റ്റി.റ്റി.ഐ എന്നിവിടിങ്ങളിലെ നിലവിലുളള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഇന്ന് രാവിലെ 10.30 ന് തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തേണ്ടതാണ്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ , ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 222996.