ഇടുക്കി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ അല്ലെങ്കിൽ ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് ഉടമകളിൽ നിന്നും മുദ്രവച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോം ഒക്‌ടോബർ 15 ന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡർ അപേക്ഷ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ടെൻഡർ തുറക്കും. ടെൻഡർ കവറിന് പുറത്ത് 'വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിനുള്ള ടെൻഡർ 2024-25'എന്ന് രേഖപ്പെടുത്തണം. ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, ഇടുക്കി പിൻ 685603 എന്ന വിലാസത്തിലാണ് ടെൻഡർ സമർപ്പിക്കേണ്ടത്. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്ഫോൺ. 8075931836