പീരുമേട്: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി സ്വരൂപിച്ച തുക
യൂത്ത് കോൺഗ്രസ് ഏലപ്പാറ മണ്ഡലം കമ്മറ്റി കൈമാറി. അമ്പതിനായിരം രൂപയാണ് ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫെലിക്സ് ജി .ഡാനി, ബ്ലോക്ക് പ്രസിഡന്റ് എബിൻ കുഴവേലിയെ തുക ഏൽപ്പിച്ചു.അജിത്ത് ദിവാകരൻ. ടോണി കുര്യൻ. ഉമർ ഫാറൂഖ്. അഫിൻ ആൽബർട്ട് .പി എം ജോയ്. ഷാജി ജോൺ. നിത്യ എസ്. ഓ എച്ച് ഷാജി. അൻസിൽ ശിഹാബ്. ഡെന്നീസൺ ഡി പോൾ. മനു പുത്തൻപുരക്കൽ .എന്നിവർ സംസാരിച്ചു.