തൊടുപുഴ: സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മറ്റി സുരക്ഷാ നടത്തം സംഘടിപ്പിച്ചു.രാത്രികാലങ്ങളിൽ സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടന സുരക്ഷാ വിശകലനം സംഘടിപ്പിക്കുന്നത്.
തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിലാണ് കെ. ജി ഒ. എ ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ നടത്തം സംഘടിപ്പിച്ചത്. സുരക്ഷാ നടത്തത്തിലെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ട്, തൊടുപുഴ നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ സംഘടന നിവേദനങ്ങൾ നൽകും. സർക്കാർതലത്തിൽ തീരുമാനമാകേണ്ട വിഷയങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു സുരക്ഷാ നടത്തം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി .കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കെ.ജി .ഒ. എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.ബോബി പോൾ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി .എം ഹാജറ, കെ .ജി .എൻ. എ ജില്ലാ സെക്രട്ടറി സീമ, കെ. ജി .ഒ. എ ജില്ലാ വനിതാ കമ്മറ്റി കൺവീനർ സി .ആർ മിനി എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ ശശിലേഖ രാഘവൻ സ്വാഗതവും വൈസ് പ്രസിഡന്റ് സൈനിമോൾ ജോസഫ് നന്ദിയും പറഞ്ഞു.