തൊടുപുഴ: ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് പ്രൈവറ്റ് ബസ്റ്റാന്റിന് എതിർവശം ഹോട്ടൽ ഹിൽഗേറ്റ് ഓഡിറ്റോറിയത്തിൽ അഡ്വ. ഡീൻകുര്യാക്കോസ് എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി .സിദ്ദീക്ക് എം .എൽ. എ അദ്ധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം .എൽ. എ മുഖ്യ പ്രഭാഷണം നടത്തും. പി .ജെ ജോസഫ് എം. എൽ.എ, കെ .പി .സി.സി ജനറൽസെക്രട്ടറി അഡ്വ. എസ് അശോകൻ, ഡി.സി.സി പ്രസിഡന്റ് സി പി മാത്യു, കെ .പി. സി.സി നിർവ്വാഹക സമിതിയംഗം എ .പി ഉസ്മാൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ കെ തോമസ്, ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി ബി .എസ് രാജീവ്, വർക്കിംഗ് പ്രസിഡന്റ് ഹേമകുമാർ, ട്രഷറർ ശ്യാംകുമാർ, എൻ. ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്, കെ .ജി .ഒ .യു ജില്ലാ ട്രഷറർ രാജേഷ് ബേബി, കെ .പി. എസ്. ടി .എ സംസ്ഥാന സെക്രട്ടറി പി .എം നാസർ, മനോജ് കുമാർ, ഷാഹുൽ ഹമീദ്, ടി .എം ആസാദ് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് പ്രമേയ അവതരണം, ചർച്ച, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും നടക്കും.വാർത്താ സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന ജനറൽ.സെക്രട്ടറി ബി എസ് രാജീവ്, ജില്ലാ പ്രസിഡന്റ് ലിജി തോമസ്, ജില്ലാ ജനറൽസെക്രട്ടറി അനു എം. ആർ എന്നിവർ പങ്കെടുത്തു.