jeena
കേരള സ്റ്റേറ്റ് ഗവ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ അവകാശ സംരക്ഷണ ദിനാചരണം കല്ലാർ ഗവ. ആയുർവേദ ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് ഡോ: കെ.കെ.ജീന നേതൃത്വം നല്കുന്നു.

ഇടുക്കി : സംസ്ഥാന വ്യാപകമായി ആയുർവേദ മെഡിക്കൽ ഓഫീസർമാർ അവകാശ സംരക്ഷണ ദിനമാചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലും ദിനാചരണം നടത്തി. സർക്കാർ ആയുർവേദ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ നേരിടുന്ന നിരവധി പ്രശനങ്ങൾക്ക് ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് കേരള സ്റ്റേറ്റ് ഗവ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അവകാശ സംരക്ഷണ ദിനാചരണം നടത്തിയത്. ഫാർമസിസ്റ്റ്, നേഴ്സ് , തെറാപ്പിസ്റ്റ്, അറ്റന്റർ, നഴ്സിംഗ് അസിസ്റ്റന്റ് , ഫോർത്ത് ട്രേഡ് ജീവനക്കാർ തുടങ്ങിയവരുടെ വിവിധ സംഘടനകളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് പങ്കെടുത്തു
. അവകാശദിന പോസ്റ്ററുകൾ പതിപ്പിച്ചുള്ള പ്രതിഷേധത്തോടൊപ്പം പ്രത്യേക ബാഡ്ജ് ധരിച്ചായിരുന്നു എല്ലാ മെഡിക്കൽ ഓഫീസർമാരും രോഗികളെ പരിശോധിച്ചത്. ജില്ലയിലെ പ്രതിഷേധത്തിന് ഗവ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ: കെ.കെ.ജീന , സെക്രട്ടറി ഡോ: സൗമിനി സോമനാഥ്, ട്രഷറർ ഡോ: കെ.പി. ആനന്ദ് എന്നിവർ നേതൃത്വം നല്കി.