ഇടുക്കി: കന്നുകാലികൾക്ക് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ബ്രൂസെല്ല പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുത്തിവെപ്പ് ഇന്ന് മുതൽ തുടങ്ങും. നാലുമുതൽ എട്ട് മാസം വരെ പ്രായമുള്ള പശുക്കിടാക്കൾക്കും എരുമക്കിടാങ്ങൾക്കുമാണ് കുത്തിവെയ്പ്പ് നൽകുക. പഞ്ചായത്തിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ പ്രതിരോധ കുത്തിവെയ്പ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ നടത്തും. വാക്സിനേറ്റർമാർക്കുള്ള പ്രത്യേക പരിശീലനം ജില്ലാ മൃഗ സംരക്ഷണ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.മിനി.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ ഡോ.സീമ ജെയിംസ് പദ്ധതി വിശദീകരിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സാനി തോമസ് പരിശീലനം നൽകി.