പീരുമേട്: വണ്ടിപ്പെരിയാർ 62 ആം മൈലിനു സമീപംദേശീയപാതയിൽ പൂച്ചപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ നാട്ടുകാരാണ് ആറുമാസം പ്രായമുള്ളപൂച്ചപ്പുലിയെ ചത്ത നിലയിൽ കണ്ടത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചു.
രാത്രിറോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിക്കുകയും തുടർന്ന് മരണം സംഭവിച്ചതായിരിക്കാം എന്നാണ് വനപാലകർനൽകുന്ന വിശദീകരണം.