കാഞ്ഞാർ: നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽ നടയാത്രക്കാരായ 3 പേർക്ക് പരിക്ക്. കാഞ്ഞാർ പടിക്കാപ്പറമ്പിൽ പി.കെ. വിജയൻ ( അപ്പു -63), മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിലെ വിദ്യാർത്ഥികളായ നദാഷ ( 20 ), ജഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെ കാഞ്ഞാർ വാട്ടർ തീം പാർക്കിന് സമീപമാണ് അപകടം. പരിക്കേറ്റ വിജയൻ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു. സെന്റ് ജോസഫ് അക്കാദമിയിലെ വിദ്യാർത്ഥികൾ താമസസ്ഥലത്തു നിന്നും കായിക പരിശീലനത്തിനായി കോളേജിലേക്ക് നടന്ന് പോകുകയായിരുന്നു. മൂലമറ്റം ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.