തൊടുപുഴ:കോടിക്കുളം കൃഷിഭവൻ പരിധിയിലുള്ള കർഷകരിൽ നിന്നും ന്യൂട്രീഷണൽ ഗാർഡൻ കിറ്റിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകൾ 50 എണ്ണം, ദീർഘകാല പച്ചക്കറി തൈകൾ 6 എണ്ണം, ട്രൈക്കോഡെർമ 500 ഗ്രാം, സ്യൂഡോമോണസ് 500 ഗ്രാം, ഡോളമൈറ്റ് 3 കിലോ ഗ്രാം, സമ്പൂർണ (സൂക്ഷ്മ മൂലക കൂട്ട്) 200 ഗ്രാം, വെർമി കമ്പോസ്റ്റ് 3 കിലോ ഗ്രാം, ജൈവ കീടനാശിനി 100 മില്ലി.തുടങ്ങിയവയുടെ 800രൂപ വിലവരുന്ന ഒരു കിറ്റിന് കർഷകർ ഗുഭോക്തൃ വിഹിതമായി 300 രൂപ മാത്രം കൃഷിഭവനിൽ അടച്ചാൽ മതിയാകും. ന്യൂട്രീഷണൽ ഗാർഡൻ കിറ്റ് ആവശ്യമുള്ള കർഷകർ എത്രയും വേഗം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.