അടിമാലി: ഡീൻ കുര്യാക്കോസ് എം.പിക്ക് അടിമാലി പഞ്ചായത്തിലെ വിവിധ ആദിവാസി കുടികളിൽ സ്വീകരണം നൽകി.ആദിവാസി ജനസമൂഹത്തിന്റെ സർവ്വതോന്മുഖമായ പരോഗതിക്ക് എന്നും മുൻപിൽ നിന്ന് പ്രവർത്തിക്കുമെന്ന് എം പി പറഞ്ഞു. മുഴുവൻ കൂടികളിലും മൊബൈൽ കവറേജ് ലഭിക്കാനുള്ള നടപടികൾ ഉറപ്പാക്കും. എം.പി യോടൊപ്പം കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് ബാബു കുര്യാക്കോസ്, മണ്ഡലം പ്രസിഡന്റ് ഹാപ്പി.കെ.വർഗീസ്, കെ.പി.അസീസ്, സി.എസ്.നാസ്സർ എസ്.എ.ഷാജാർ, കെ.എസ്.മൊയ്തു, കെ.കൃഷ്ണമൂർത്തി ,മിനി ബിജു എന്നിവരും ഉണ്ടായിരുന്നു