തൊടുപുഴ: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ക്രിയേറ്റിവ് ഏജൻസിയായ പോപ്‌കോൺ ക്രിയേറ്റിവ്സ് സംഘടിപ്പിക്കുന്ന 'സ്‌പോർട്സ് ഈസ് അവർ ഹൈ' ചുമർചിത്രകലാ മത്സരത്തിൽ ഒക്ടോബർ 10 വരെ ജില്ലയിലെ ചിത്രകലാകാരന്മാർക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. വ്യക്തികൾ, ഗ്രൂപ്പുകൾ, വിദ്യാർത്ഥികൾ, ക്ലബ്ബുകൾ തുടങ്ങിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാം. വരയ്ക്കാനുള്ള ചുവര് കണ്ടെത്തേണ്ടതും അതിനുള്ള അനുവാദം വാങ്ങുന്നതും പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കും. മത്സരത്തെ സംബന്ധിച്ച നിബന്ധനകൾക്കും ഫ്രീയായി രജിസ്‌ട്രേഷനും https://whatsyourhigh.popkon.in/ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590962234.