വണ്ടൻമേട്: എം.ഇ.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്‌കൂൾ ഹാന്റ് ബോൾ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ഉപ ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം. ആൺകുട്ടികളുടെ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിലും പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും ജേതാക്കളാവുകയും സബ് ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പാവുകയും ചെയ്തു.