തൊടുപുഴ: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തെ പ്രതിരോധിക്കുന്നതിന് ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ തെളിവെടുപ്പ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് ആകുലതകൾ അറിയിക്കാനും ജനകീയ നിയമ പോരാട്ടത്തിന് വേണ്ട സഹായ സഹകരണങ്ങൾ ഒരുക്കുന്നതിനും ജനകീയ തെളിവെടുപ്പിനുള്ള പൊതുവേദി ഉപയോഗിക്കാം. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ചെറുതോണി ജില്ലാ വ്യാപാര ഭവനിലാണ് പൊതുവേദി ഒരുക്കിയിരിക്കുന്നത്.