pj

തൊടുപുഴ: സഹകരണ മേഖലയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. വഴിത്തല സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയുടെ വിശ്വസ്തത കാത്തുസൂക്ഷിക്കണമെന്നും എന്നും അതിന് ഉത്തമ ഉദാഹരണമാണ് വഴിത്തല സർവീസ് സഹകരണ ബാങ്കെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ. ഫ്രാൻസിസ് ജോർജ് എം.പി സഹകരണ സന്ദേശം നൽകി. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.സി. ജോസഫ്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്‌കരൻ, മണക്കാട് പഞ്ചായത്ത് മെമ്പർ ടിസി ജോബ്, ബാങ്ക് മുൻ പ്രസിഡന്റ് കെ.എൽ. തോമസ്, തൊടുപുഴ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വി.എൻ. ഗീത എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സോമി വട്ടക്കാട്ട് സ്വാഗതവും സെക്രട്ടറി റെജി എൻ. എബ്രഹാം നന്ദിയും പറഞ്ഞു.