തൊടുപുഴ: സഹകരണ പെൻഷൻകാരുടെ പെൻഷൻ റിവിഷൻ കമ്മിറ്റി റിപ്പോർട്ട് അടയന്തരമായി നടപ്പാക്കണമെന്നും കാലതാമസം ഉണ്ടായാൽ 10 ശതമാനം ക്ഷാമബത്ത ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്നും കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2023 ജൂണിൽ മൂന്നു മാസത്തെ കാലാവധിയിൽ നിയമിച്ച കമ്മിറ്റിക്ക് മൂന്നുമാസം വീതം മൂന്ന് തവണകളിലായി കാലാവധി നീട്ടിക്കൊടുത്തു. അതിന് ശേഷവും വിവിധ കാരണങ്ങളാൽ റിപ്പോർട്ട് സമർപ്പിക്കാൻ നീണ്ടുപേയി. അവസാനം 2024 ജൂലായ് 29ന് ഒരു വർഷത്തിന് ശേഷമാണ് കമ്മിഷൻ റിപ്പോർട്ട് സഹകരണ മന്ത്രിയ്ക്ക് നൽകിയത്. എന്നിട്ടും ഇതിന്മേൽ ഒരു നടപടിയുമായില്ല.. വി.എ. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ, കെ.കെ. ജോസഫ്, ജോസഫ് സേവ്യർ, ജോർജ് മാത്യു,​ സി.കെ. ശേഖരൻ, കെ.സി. ചാക്കോ, ടി.ടി. തോമസ്, ടി.ബി. ശശി, പി.എൻ. സുകു. എം.പി. വർഗീസ്, ടി.വി. പൗലോസ് എന്നിവർ പ്രസംഗിച്ചു.