
തൊടുപുഴ: കേരള സർക്കാർ പരമ്പരാഗത മേഖലയായ ഖാദി ഗ്രാമ വ്യവസായത്തെ തകർക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിച്ച് വിപണനത്തിൽ നൂതന ആശയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിച്ച് വിൽപ്പന വർദ്ധിപ്പിക്കേണ്ട സാഹചര്യത്തെ കുറിച്ച് ഉത്തരവാദിത്വപ്പെട്ടവർ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ 59-ാം സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽദോസ് കുന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, കെ.പി.സി.സി നിർവ്വാഹക സമിതിയംഗം എ.പി. ഉസ്മാൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, കെ.ബി.ഇ.യു ജനറൽ സെക്രട്ടറി ബി.എസ്. രാജീവ്, കെ.ബി.ഇ.യു ജില്ലാ സെക്രട്ടറി അനു, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, കെ.ബി.ഇ.യു വർക്കിംഗ് പ്രസിഡന്റ് ഹേമകുമാർ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ്, കെ.ബി.ഇ.യു വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, കെ.ബി.ഇ.യു ട്രഷറർ ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പും യാത്രയയപ്പ് സമ്മേളനവും നടന്നു. ഭാരവാഹികളായി പ്രസിഡന്റ് ടി. സിദ്ധിഖ് എം.എൽ.എ, വർക്കിംഗ് പ്രസിഡന്റ് പി. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ബി.എസ്. രാജീവ്, ട്രഷറർ എസ്. ശ്യാംകുമാർ എന്നിവരടങ്ങുന്ന പതിനാലംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.