മൂന്നാർ: ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 55 പരാതികൾ പരിഗണിച്ചു. അഞ്ച് പരാതികൾ തീർപ്പാക്കി. നാലെണ്ണം പൊലീസ് റിപ്പോർട്ടിനായി നൽകി. ശേഷിച്ച 46 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റിവച്ചു. കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഭിഭാഷകരായ ദീപ രാജൻ ,മായാ രാജേഷ് , വനിതാ സെൽ ഇൻസ്‌പെക്ടർ ആതിര പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.