ഇടുക്കി : കളക്ട്രേറ്റിൽ നിന്നും പത്താം മൈൽ വഴി കട്ടപ്പനയ്ക്ക് കെ.എസ്. ആർ. ടി. സി. ബസ് സർവ്വീസ് ആരംഭിച്ചു. വൈകിട്ട് 5.05 ന് കുയിലിമലയിൽ നിന്നാരംഭിച്ച് 6.10 ന് കട്ടപ്പനയിലെത്തും വിധമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.യാത്രാദുരിതം സംബന്ധിച്ച് ജീവനക്കാർ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ജില്ലാസ്ഥാനത്തെ വിവിധ ഓഫീസുകളിൽ വരുന്ന പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഉപകാരപ്രദമായ സർവ്വീസാണിത്.