പീരുമേട് :വന്യജീവി ശല്യത്തിനെതിരെ ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കർഷക സംഘം പീരുമേട്,ഏലപ്പാറ, ഏരിയ കമ്മറ്റികളുടെനേതൃത്വത്തിൽ പീരുമേട് വനംവകുപ്പ് ഓഫീസിനു മുന്നിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു.കർഷക സംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി. പി ചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു .വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി ജനങ്ങൾക്ക് ഭീക്ഷണി ഉയർത്തുന്നു. ഒട്ടേറെപേരെ വന്യമൃഗങ്ങൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയുണ്ടായി. നൂറു കണ ക്കിന് വളർത്തുമൃഗങ്ങളെയും കൊലപ്പെടുത്തുകയുണ്ടായി. ഇതിന് പരിഹാരം കണ്ടെത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച് ഈ വിഷയത്തിൽ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഒരു ഇടപെടൽ ഉണ്ടാകുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കൊണ്ടുംകേന്ദ്ര വനം വന്യജീവി നിയമം പാർലമെന്റിൽ നിയമഭേദഗതികളോടെ പാസാക്കണമെന്ന് ആവശ്യം ഉന്നയിച്ച് പാർലമെന്റിനു മുന്നിൽ നടക്കുന്ന കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് കർഷകമാർച്ച് സംഘടിപ്പിച്ചത്.എം ജെ വാവച്ചൻ,ബേബി മാത്യു,ജോസ് മാത്യു, മാത്യുജോർജ്, കെ.സോമശേഖരൻ. എം ടി സജി.,കെ എം സിദ്ദിക്ക്, എന്നിവർ സംസാരിച്ചു.