mahendran


പീരുമേട്:ക്വാർട്ടേഴ്സ് കുത്തി തുറന്ന് മോഷണം നടത്തിയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.ഇതോടെ ചുരുളഴിഞ്ഞത് മറ്റ് രണ്ട് മോഷണങ്ങൾ കൂടി.കീരിക്കര സ്വദേശി മഹേന്ദ്രനെ ( 21 ) യാണ് പിടികൂടി യത്.കഴിഞ്ഞ ദിവസം ചുരക്കുളം എസ്റ്റേറ്റിലെ സൂപ്പർ വൈസർ രാജേഷിന്റെ ക്വാർട്ടേഴ്സാണ് കുത്തി തുറന്നത്.തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിൽ രണ്ടര പവൻ സ്വർണവും മൂവായിരം രൂപയും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്.ഈ സമയം ഈ ഭാഗത്ത് സംശയാസ്പദമായി ഒരാൾ ചുറ്റി തിരിയുന്നത് കണ്ട നാട്ടുകാർ പറഞ്ഞതനുസരിച്ച് സൂപ്പർവൈസർ രാജേഷും മറ്റുള്ളവരും ചേർന്ന് വണ്ടിപ്പെരിയാർ ടൗണിൽ തിരച്ചിൽ നടത്തി ഇയാളെകണ്ടെത്തിയതിനെത്തുടർന്ന്
വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു ഇയാളെ ചോദ്യം ചെയ്തു. ഇതിലൂടെ തെളിഞ്ഞത് മറ്റ് രണ്ട് കേസുകൾ കൂടിയാണ്. വണ്ടിപ്പെരിയാർ നല്ല തമ്പി കോളനിയിൽ വീടിനുള്ളിൽ നിന്നും പണം മോഷവും മഞ്ജുമല പുതുവൽ താമസിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീട് കുത്തിത്തുടർന്ന് പണം മോഷ്ടിച്ചതും മഹേന്ദ്രനാണെന്ന് പൊലീസിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇയാളെ തെളിവെടുപ്പിനായി മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ചു.