തൊടുപുഴ : ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ചോദിക്കുന്നതിന് കാലാവസ്ഥ നോക്കുന്ന ശീലം ജോയിന്റ് കൗൺസിലിനില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. ക്ഷാമബത്ത കുടിശികയായിരിക്കുന്നതും, ശമ്പള പരിഷ്കരണ നടപടികൾ സ്വീകരിക്കാത്തതും ഉൾപ്പടെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ വിഷയങ്ങൾ സൂചിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജോയിൻറ് കൗൺസിൽ ജില്ലാ കമ്മിറ്റി ഓഫീസായ തൊടുപുഴ ജോയിൻറ് കൗൺസിൽ ഭവനിലെ കോൺഫ്രൻസ് ഹാൾ വി ആർ ബീനാമോൾ എംപ്ലോയീസ് ഹാളെന്ന് നാമകരണം ചെയ്തത് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ഡോ. നിഷാന്ത് എം പ്രഭ, വർക്കേഴ്സ് കോഡിനേഷൻ കൗൺസിൽ ജില്ല പ്രസിഡൻറ് പി കെ ജബ്ബാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ എം ബഷീർ, കെ. വി സാജൻ, വനിതാ കമ്മറ്റി ജില്ലാ പ്രസിഡൻറ് ആൻസ് ജോൺ, സെക്രട്ടറി സി ജി അജീഷ, സതീഷ് കുമാർ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ ബിജുമോൻ സ്വാഗതവും,ജില്ലാ ട്രഷറർ പി.റ്റി ഉണ്ണി നന്ദിയും പറഞ്ഞു.