ഇടുക്കി: ഒക്ടോബർ 2 മുതൽ 8 വരെയുള്ള വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2, 3 തീയതികളിൽ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അധികാരികളുടെ സാക്ഷ്യപ്പെടുത്തലുമായി എത്തുന്ന രണ്ട് പേർക്ക് വീതം ഓരോ വിഭാഗം മത്സരത്തിലും പങ്കെടുക്കാം.ക്വിസ് മൽസരത്തിന് രണ്ടു പേർ ഉൾപ്പെടുന്ന ഒരു ടീമിന് ഒരു സ്ഥാപനത്തിൽ നിന്നും ഓരോ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. ഹയർ സെക്കന്ററി തലതിലുള്ള മത്സരാർത്ഥികളെ കോളേജ് വിഭാഗത്തിൽ ഉൾപ്പെടുത്തും.
ജില്ലാതല മത്സരങ്ങളുടെ സമയ വിവരം.ഒക്ടോബർ രണ്ട്:രാവിലെരാവിലെ 9.30 മുതൽ 11.30 വരെ പെൻസിൽഡ്രോയിംഗ് (എൽ.പി. യു.പി, ഹൈസ്‌കൂൾ. കോളേജ് വിഭാഗം) 11.45 മുതൽ 12.45 വരെ ഉപന്യാസം (ഹൈസ്‌കൂൾ, കോളേജ് വിഭാഗം) ഉച്ചയ്ക്ക് 2.15 മുതൽ വൈകീട്ട് 4,15 വരെ ജലച്ചായ ചിത്രരചനാ മത്സരം (എൽ.പി, യു.പി, ഹൈസ്‌കൂൾ, കോളേജ് വിഭാഗം)ഒക്ടോബർ മൂന്ന്: രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ക്വിസ് മത്സരം (ഹൈസ്‌കൂൾ, കോളേജ് വിഭാഗം)ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ പ്രസംഗം ,(ഹൈസ്‌കൂൾ, കോളേജ് വിഭാഗം)കൂടുതൽ വിവരങ്ങൾ ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ആഫീസിൽ നിന്ന് നേരിട്ടോ, ഫോൺ വഴിയോ അറിയാം ഫോൺ. 04862 2325105, 9946413435