ഇടുക്കി: അടിമാലി, മറയൂർ, മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 20 നും 35 നും ഇടയിൽ പ്രായമുള്ളതും ഇടുക്കി ജില്ലയിൽ താമസിക്കുന്നതും 1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഡി.സി.എ, മലയാളം ടൈപ്പിങ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ദേവികുളം താലൂക്കിലുള്ള പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന . നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് . പ്രതിമാസം 17000 രൂപ ഹോണറേറിയം ലഭിക്കും. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി/വരുമാന/യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ , പകർപ്പ് എന്നിവ സഹിതം ഒക്‌ടോബർ 10 രാവിലെ 11ന് അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ വാക്ക്ഇൻ ഇന്റർവ്യൂവിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 04864224399