ഇടുക്കി: സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നിവയുടെ പരീക്ഷ ഈ മാസം 28,29 തീയ്യതികളിൽ നടക്കും. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും ഉണ്ടാകും. ജില്ലയിലെ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പഠന കേന്ദ്രങ്ങൾ തന്നെയാണ് പരീക്ഷാകേന്ദ്രങ്ങൾ. വാഴത്തോപ്പ്, അടിമാലി, പീരുമേട്, മറയൂർ, നെടുങ്കണ്ടം, ബാലഗ്രാം, അണക്കര എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്. പഠിതാക്കൾ അതാതുഅതത് പഠന കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണമെന്ന് ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം അറിയിച്ചു.