ഇടുക്കി: വയോജനങ്ങൾക്ക് രോഗപരിശോധനയും മരുന്ന് വിതരണവുംയോഗക്ലാസും പാറേമാവ് ആയുർവേദ ആശുപത്രിയിൽ ജില്ലാപഞ്ചായത്തംഗം കെ.ജി സത്യൻ ഉത്ഘാടനം ചെയ്തു. ചെറുതോണി ഇ.എം.എസ് ലൈബ്രറിയുടേയും ആയുഷ്ഭാരതിന്റേയും ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ടസ് വെൽഫെയർ അസോസിയേഷൻ ഇടുക്കി മേഖലാ കമ്മിറ്റിയുടെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ സി.എം തങ്കരാജൻ അദ്ധ്യക്ഷയായിരുന്നു. കെ.ആർ. ജനാർദ്ദനൻ, ഡോ.പി.സി. രവീന്ദ്രനാഥ്, വി.എൻ സുഭാഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഹരിമോഹൻ സി.എം തുടങ്ങിയവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ദീപു അശോകൻ യോഗ ക്ലാസ്സിന് നേതൃത്വം നൽകി