puthukulam
പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ കന്നിമാസ ആയില്യം മകം ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രത്തിൽ നടന്ന വിളംബര ദീപം ജ്വലിപ്പിക്കൽ ചടങ്ങിൽ ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നു


തൊടുപുഴ : മണക്കാട്പു തുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്ല്യം, മകം മഹോത്സവം 28, 29 തീയതികളിൽ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കും. ശനിയാഴ്ച രാവിലെ 3.45ന് നട തുറക്കൽ , നിർമ്മാല്യ ദർശനം, 4.15 ന് അഭിഷേകങ്ങൾ (എള്ളെണ്ണ, പാൽ, കരിക്ക്, മഞ്ഞൾപ്പൊടി), 5ന് ഗണപതിഹോമം, മലർനിവേദ്യം, ഉഷഃപൂജ, 6.30ന് നൂറും പാലും നിവേദ്യം, 8ന് പാൽപ്പായസഹോമം, 9ന് അഷ്ടനാഗപൂജ, 11 ന് തളിച്ചുകൊട, ഉച്ചപൂജ (ദർശനപ്രാധാന്യം), അന്നദാനം, വൈകിട്ട് 4.30ന് നടതുറപ്പ്, 5.30 ന് തെക്കേക്കാവിൽ എന്നുള്ളത്ത്, 6ന് തെക്കേക്കാവിൽ വിശേഷാൽ പൂജകൾ, 6.30ന് തിരിച്ചെഴുന്നള്ളത്ത്, 7ന് ദീപാരാധന, കളമെഴുത്തുംപാട്ടും 8ന് സർപ്പബലി.29 ന്രാ വിലെ 4ന് നടതുറപ്പ്, നിർമ്മാല്യദർശനം, 4.15ന് അഭിഷേകങ്ങൾ, 5ന് ഗണപതിഹോമം, 6.30ന് നൂറും പാലും, 9.30ന് മകം ഇടി, 11ന് ഉച്ചപൂജ, അന്നദാനം, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന .

വിളംബര ദീപം ജ്വലിപ്പിക്കൽ

ചടങ്ങ് നടന്നു

ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കന്നിമാസ ആയില്യം മകം ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രത്തിൽ വിളംബര ദീപം ജ്വലിപ്പിക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി.ചടങ്ങിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ശ്രീനാഥ് വിഷ്ണു, ക്ഷേത്രം ട്രസ്റ്റി മജ്ഞരി വിഷ്ണു നമ്പൂതിരി, ക്ഷേത്രം മാനേജർ ലത സാജൻ, വി.ആർ.പങ്കജാക്ഷൻ നായർതുടങ്ങിയവർ പങ്കെടുത്തു