festo

തൊടുപുഴ : അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും തൊടുപുഴയിൽ പ്രകടനവും കൂട്ടധർണ്ണയും നടത്തി.

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക ,സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശ്ശികകൾ അനുവദിക്കുക സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക , ആദായ നികുതി വരുമാനപരിധി ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവർമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചത്.

തൊടുപുഴയിൽ നടന്ന കൂട്ട ധർണ്ണ കെ. എസ് .ടി. എ സംസ്ഥാന സെക്രട്ടറി എൽ .മാഗി ഉദ്ഘാടനം ചെയ്തു.എഫ് .എസ് .ഇ .ടി .ഒ ജില്ലാ പ്രസിഡന്റ് കെ. ആർ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.എൻ. ജി .ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. കെ സുനിൽകുമാർ,കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ,കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ആർ രജനി,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനിൽകുമാർ, കെ. എസ് .ടി .എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ .എം ഷാജഹാൻ, എൻ. ജി .ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ,എം ആർ അനിൽകുമാർ,അബ്ദുൽ സമദ്, സി കെ സീമ എന്നിവർ പ്രസംഗിച്ചു.സി എസ് മഹേഷ് സ്വാഗതവും ടി ജി രാജീവ് നന്ദിയും പറഞ്ഞു.