തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന സ്വച്ചത ഹി സേവ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ-പ്ലാസ്റ്റിക് ശേഖരണപരിപാടി ഇന്ന് തൊടുപുഴയിൽ നടത്തും.നെഹൃയുവകേന്ദ്ര, ജില്ലായൂത്ത് ക്ലബ്ബ് എന്നിവ സംയുക്തമായി തൊടുപുഴ ഡയറ്റ് വിദ്യാലയത്തിന്റെ സഹകരണത്തൊടെ നടത്തുന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും.ഡയറ്റ് പ്രിൻസിപ്പൽ എം.കെ. ലോഹിത്ദാസൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ, ഡയറ്റ് ലക്ച്ചർമാരായ ടി.ബി. അജീഷ്‌കുമാർ, ആർ. അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകും.