കട്ടപ്പന :അക്ഷരങ്ങൾക്ക് ജീവൻ പകർന്ന കെ സി ജോർജിന്റെ വേർപാടിൽ അനുസ്മരണയോഗം നടത്തി. അക്ഷര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും കലാരംഗത്ത് പ്രവർത്തിക്കുന്നവരും അനുശോചനം രേഖപ്പെടുത്തി.കവിയും സാഹിത്യകാരനും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജിജി കെ ഫിലിപ്പ്, കവി ആന്റണി മുനിയറ , എഴുത്തുകാരൻ സുഗതൻ കരുവാറ്റ, മാത്യു ജോർജ്, മനോജ് എം തോമസ്, കെ പി സുമോദ്,സി ആർ മുരളി,മോബിൻ മോഹൻ, സന്തോഷ് കിഴക്കേമുറി, പൊന്നമ്മാ സുഗതൻ, എസ് സൂര്യലാൽ, ഫൈസൽ ജാഫർ,അഡ്വ. വി എസ് ദീപു, വി സി രാജു,തുടങ്ങിയവർ സംസാരിച്ചു.