
പീരുമേട്: തോട്ടം തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്തുക, അടച്ചിട്ട തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുക, ചികിത്സ്യാ സ്വകര്യം മെച്ചപ്പെടുത്തുക, ജസ്റ്റീസ്. കൃഷ്ണനായർ കമ്മീഷൻ തൊഴിലാളികൾക്ക് ആവശ്യമായി നിർദ്ദേശിച്ചവ നടപ്പിലാക്കുക,എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി.) നേതൃത്വത്തിൽ ലേബർ ഓഫീസ് മാർച്ചും,ധർണ്ണയും നടത്തി.ധർണ്ണ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് കെ.എ.സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.ആർ.അയ്യപ്പൻ,പി.കെ.രാജൻ,പി.നിക്സൻ,വി.ജി.ദിലീപ്, തോമസ്‌കുട്ടി, പുള്ളോലിക്കൽ, കെ.എൻ. നെജീബ് എന്നിവർ സംസാരിച്ചു.