തൊടുപുഴ: രാഷ്ട്രീയ യജമാനന്മാരുടെ നിർദേശങ്ങൾ നടപ്പിലാക്കി മുനിസിപ്പൽ ഖജനാവ് കൊള്ളയടിക്കുന്ന ഭരണനേതൃത്വം രാജി വെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി .മാത്യു ആവശ്യപ്പെട്ടു.ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒറ്റുകൊടുത്തു വോട്ട് വിറ്റവർക്ക് ഇന്നത്തെ അഴിമതി ഭരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.മുനിസിപ്പൽ ഓഫീസിനു മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം. എച്ച്. സജീവ് അദ്ധ്യക്ഷനായിരുന്നു.വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു,കെ.പി.സി.സി മെമ്പർമാരായഎ. പി ഉസ്മാൻ,നിഷ സോമൻ,ഡി.സി.സി നേതാക്കളായ ജോൺ നേടിയപാല, ചാർളി ആന്റണി,എൻ. ഐബെന്നി, ടി.ജെ പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്,മനോജ് കൊക്കാട്ട്, എംകെ ഷാഹുൽ ഹമീദ്,ജോർജ് തന്നിക്കൽ,കെജി സജിമോൻ, ജിജി വർഗീസ്,തുടങ്ങിയവർ നേതൃത്വം നൽകി.