ഇടുക്കി : ജില്ലയിൽ ഡിജിറ്റൽ സർവേയ്ക്കായി ഒന്നാാം ഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്ന വാത്തിക്കുടി, കൽകൂന്തൽ, രാജാക്കാട്, മഞ്ചുമല, ഇരട്ടയാർ, ഇടുക്കി, പെരിയാർ എന്നീ വില്ലേജുകളും, രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്ന മണക്കാട് വില്ലേജും ഡിജിറ്റൽ സർവെ പൂർത്തീകരിച്ച് സെക്ഷൻ 9(2) പ്രസിദ്ധീകരിച്ച് നടപടി സ്വീകരിച്ച് വരുന്നു. വില്ലേജുകളിലെ ഭൂവുടമകൾക്ക് ഇനിയും വസ്തു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഡിജിറ്റൽ സർവെ റിക്കാർഡുകൾ പരിശോധനയ്ക്കായി അതാത് വില്ലേജുകളിലെ ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസുകളിൽ ലഭ്യമാണ്. ഇതിനുള്ള സൗകര്യം ജില്ലാ സർവെ വിഭാഗം ഏർപ്പെടുത്തി. ഒക്ടോബർ 5 വരെ പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സർവെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.