ഇടുക്കി: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ഇടുക്കി മെയിന്റനൻസ് ട്രിബ്യൂണലിൽ ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിന് കൺസീലിയേഷൻ ഓഫീസർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതകൾ ഉളള വ്യക്തികളെ അഭിമുഖത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു.

യോഗ്യതകൾ

മുതിർന്ന പൗരന്മാരുടേയും കൂടാതെ/അല്ലെങ്കിൽ ദുർബല വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി അല്ലെങ്കിൽ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യ ക്ഷേമം, ഗ്രാമവികസനം അല്ലെങ്കിൽ ബന്ധപ്പെട്ട മണ്ഡലങ്ങൾ പ്രവർത്തന രംഗമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 2 വർഷത്തെ കളങ്കരഹിതമായ സേവന ചരിത്രം ഉള്ളവർ പ്രസ്തുത സംഘടനയിലെ ഒരു മുതിർന്ന ഭാരവാഹിയായിരിക്കണം. നിയമത്തിൽ നല്ല അറിവുണ്ടായിരിക്കണം

അഭിമുഖം ഒക്ടോബർ 17 ന് ഇടുക്കി റവന്യൂ ഡിവിഷണൽ ഓഫീസിൽ രാവിലെ 11 ന് നടത്തും . അപേക്ഷയും ഫോട്ടോ പതിച്ച് ബയോഡാറ്റയും പരിശോധനക്കായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും ഹാജരാക്കേണ്ടതാണ്. ഫോൺ 04862 232231