മൂന്നാർ: മൂന്നാർ ഗവ: എൽ പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംഘാടക സമിതി ഓഫീസ് അഡ്വ. എ രാജ എം .എൽ. എ ഉദ്ഘാടനം ചെയ്തു. മൂന്നാർ ഗവ. എൽ പി സ്‌കൂളിലാണ് ഓഫീസ്. മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജാക്വിലിൻ മേരി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റീന മുത്തു കുമാർ, എ .ഇ .ഒ സി ശരവണൻ, ഹെപ്സി ക്രിസ്റ്റിന, എം ജെ ബാബു, തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ ജി മോഹൻ കുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ലിസി .ടി എബ്രഹാം നന്ദിയും പറഞ്ഞു.