കുമളി :വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി ഒന്നാം മൈൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള കുടുംബ സംഗമവും അഖിലകേരള വടവലി മത്സരവുംനാളെ നടക്കും.ഒന്നാം മൈൽ സഹ്യ ജോതി കോളേജ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.ഇതോടൊപ്പം ഏകോപന സമിതി ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും നടത്തും.ഒന്നാം സമ്മാനം ഓറിയോൺ അഗ്രി ക്ലിനിക്കും, രണ്ടാം സമ്മാനം ആയുർവേദിക് ഗാർഡനും, മൂന്നാം സമ്മാനം ചക്കാലക്കൽ റ്റോമി മെമ്മോറിയൽ വകയായും നൽകും. ടീമുകൾക്ക് മൊത്തം 24 സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .വടം വലി മത്സരം ഉദ്ഘാടനം കുമളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സുർജിത്ത് നിർവ്വഹിക്കുമെന്ന് യുണിറ്റ്ഭാരവാഹികളായ സി.വി. ഈപ്പൻ, തോമസ്, സണ്ണി മാത്യു, ബിജു മോൻ, ബിനു തോമസ്, ജെസി റോയ് എന്നിവർ അറിയിച്ചു.