jessy

തൊടുപുഴ: ഗാന്ധി ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നെഹൃ യുവകേന്ദ്ര രാജ്യവ്യാപകമായി നടത്തിവരുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ ഇടുക്കി ഡയറ്റിന്റെ സഹകരണത്തോടെ നടത്തിയത്. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.കെ. ലോഹിദാസൻഅദ്ധ്യക്ഷത വഹിച്ചു. നെഹൃ യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സച്ചിൻ എച്ച്. ആമുഖ പ്രസംഗം നടത്തി. ഡയറ്റ് ലക്ച്ചറർമാരായ റ്റി.ബി. അജീഷ് കുമാർ, ആർ. അനിരുദ്ധൻ, ജില്ലാ യൂത്ത് ക്ലബ് സെക്രട്ടറി എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡയറ്റിൽ നിന്നുള്ള വോളണ്ടിയർമാർ നഗരത്തിലെ റോഡരുകിൽ നിന്നായി പ്ലാസ്റ്റിക് ശേഖരിച്ച് ശുചീകരണപ്രവർത്തനം നടത്തി.