കട്ടപ്പന :സെന്റ് ജോൺസ് കോളേജ് ഓഫ് ഫാർമസിയിൽ വിവിധ പരിപാടികളോടുകൂടി ഫാർമസിദിനാഘോഷം നടത്തി. ഫാർമസി ദനോഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. കട്ടപ്പന ടൗൺ ചുറ്റിയുളള റാലിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി 250-ഓളം ആളുകൾ പങ്കെടുത്തു. ബസ്റ്റാന്റിൽവച്ച് ഫാർമസി വിദ്യാർത്ഥികൾ നടത്തിയ ഫ്ളാഷ്‌മോബ് ശ്രദ്ധേയമായി. പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ. ആർ രാജപാണ്ഢി , വൈസ് പ്രിൻസിപ്പൽ ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.