
തൊടുപുഴ: റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സ്ഥാപക ദിനമായ ഇന്നലെ പതാകദിനംആചരിച്ചു.ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലും സിവിൽ സ്റ്റേഷനുകൾക്ക് ,മുമ്പിലും കളക്ടറേറ്റിലും ,പതാക ഉയർത്തി -തൊടുപുഴയിൽ -റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി ജി. സുനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് പ്രസിഡൻ്റ് സുമിതമോൾ പതാക ഉയർത്തി -ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ മുഖ്യപ്രഭാഷണം നടത്തി. കളക്ടറേറ്റിൽ താലൂക്ക് പ്രസിഡന്റ് റെജിമോൻ സി.ആർ, ഇടുക്കി താലൂക്കിൽ താലൂക്ക് സെക്രട്ടറി ജോൺസൺ പീറ്ററും പാതക ഉയർത്തി.പീരുമേട് സിവിൽ സ്റ്റേഷനിൽ മേഖലാ പ്രസിഡന്റ് രതീഷ് കെ .വി ,
നെടുങ്കണ്ടം സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. സുകുമാരൻ ,ദേവികുളത്ത് താലൂക്ക് പ്രസിഡൻറ് സുമേഷ് എസ് എന്നിവർ പതാക ഉയർത്തി.