കട്ടപ്പന :കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗവ. ട്രൈബൽ സ്‌കൂളിൽ പ്രഭാത ഭക്ഷണ പരിപാടി നടപ്പിലാക്കുന്നത്. ഓരോ ദിവസവും പോഷകമൂല്യമുള്ള വ്യത്യസ്തമായ പ്രഭാതഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത് .ഇതിനായി ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റി വെച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ഗിരീഷ് മണി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ,പഞ്ചായത്ത് അംഗം രമ മനോഹരൻ,
സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗിരിജകുമാരി, എം പി ടി എ പ്രസിഡന്റ് സേബ ജസ്റ്റിൻ എന്നിവർ സംസാരിച്ചു.
സ്‌കൂൾ അധ്യാപകരായ ജിയോ സെബാസ്റ്റ്യൻ,സിത്താര ബേബി, ലിബിയ ജെയിംസ്, അഞ്ജലി എന്നിവർ നേതൃത്വം നൽകി.