തൊടുപുഴ: ചൊക്രമുടിയിൽ നടന്ന ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചൊക്ര മുടിയിൽ വ്യാപകമായി നൽകിയ അനധികൃത പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തയ്യാറാവണം.
സർക്കാരിന്റെ പിൻബലത്തിലാണ് നാൽപത് ഏക്കറോളം റവന്യു ഭൂമി കയ്യേറിയിട്ടുള്ളത്.ചൊക്ര മുടിയിലെ കൈയ്യേറ്റങ്ങൾ അടിയന്തിരമായി ഒഴിപ്പിക്കണമെന്നും, വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളൾ റദ്ദാക്കണമെന്നും സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം സ്വാഗതം പറഞ്ഞു.ട്രഷറർ അന്ത്രു അടിമാലി ,ഹംസ കരിക്കൻപറമ്പിൽ,ഒ.ഇ ലത്തീഫ്, എൻ.എൻ .കാസിം കരിമണ്ണൂർ,ഇ.കെ ഉമ്മർ ഇളംദേശം ,മുജീബ് ഇടശ്ശേരി ക്കുടിയിൽ രാജാക്കാട്,എന്നിവർ പ്രസംഗിച്ചു