പീരുമേട്: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഡി.ടി.പി.സി. ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസും സെമിനാറും നടന്നു.വാഗമൺ എസ് .എച്ച്. ഒ ക്ലീറ്റസ് കെ ജോസഫ് ഡി.ടി.പി.സി ഗവേണിംഗ് ബോർഡ് അംഗം സജീവ് കുമാർ എന്നിവർ ക്ലാസുകൾ എടുത്തു.തുടർന്ന് കാഞ്ചിയാർ ലബ്ബകട ജെ.പി.എം കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .വാഗമൺ എസ് .ഐ നൗഷാദ്, ഡി.ടി.പി.സി വാഗമൺ ഇൻ ചാർജ്എം.ജി മോഹനൻ എന്നിവർ നേതൃത്വം വഹിച്ചു.